തിരുവനന്തപുരം: ശുചിത്വമിഷനും എക്‌സ്-സര്‍വ്വീസ്‌മെന്‍ സംഘടനകളുമായി ചേര്‍ന്ന് ആരംഭിക്കുന്ന ശുചിത്വ-മാലിന്യ സംസ്‌കരണ കര്‍മ്മപദ്ധതിയുടെ മേഖലാതല അവലോകനയോഗം കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു ഉദ്ഘാടനം ചെയ്തു. എക്‌സ് സര്‍വീസ് മെന്‍ സംഘടനകളുമായി ചേര്‍ന്ന് തിരുവനന്തപുരം കൊല്ലം, പത്തനംതിട്ട മേഖലകളില്‍ മാലിന്യസംസ്‌കരണം നടത്താനാണ് ശുചിത്വമിഷന്‍ ലക്ഷ്യമിടുന്നത്. പത്തനംതിട്ട ജില്ലാ സൈനികക്ഷേമ ഓഫീസര്‍ വിനോദ് മാത്യു അദ്ധ്യക്ഷനായ ചടങ്ങില്‍ ഇടുക്കിയില്‍ നിന്നുള്ള എക്‌സ് സര്‍വീസ് സംഘടനാ പ്രതിനിധി വര്‍ഗീസ് വിഷയാവതരണം നടത്തി. ശുചിത്വമിഷന്‍ ഡയറക്ടര്‍ പി.ഡി ഫിലിപ്പ്, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ഷീബാ പ്യാരേലാല്‍, സൈനികക്ഷേമ ഓഫീസര്‍മാര്‍, വിമുക്തഭടന്മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.