ഇടുക്കി പൊന്‍മുടിയിലെ ഡ്രിംവാലി ഹൈഡല്‍ ടൂറിസം പദ്ധതിയുടെ ഒന്നാംഘട്ടത്തിന് തുടക്കമായി. ടൂറിസം മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. രാജാക്കാട് സര്‍വ്വീസ് സഹകണ ബാങ്കും കെസ്ഇബിയും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
കുട്ടികള്‍ക്കുള്ള കളിസ്ഥലം, ബോട്ടിംഗ്, വിനോദസഞ്ചാരികള്‍ക്കുള്ള പാര്‍ക്ക്, പൂന്തോട്ടം തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് പദ്ധതി വിപുലികരിക്കുക. വിനോദസഞ്ചാര മേഖല രംഗത്തും  സഹകരണ വകുപ്പ് മാതൃകാപരമായ ഇടപെടല്‍ നടത്തി വരുന്നു. പ്രളയാനന്തര അതിജ്ജീവന പ്രവര്‍ത്തനങ്ങള്‍ സഹകരണ വകുപ്പ്  ക്രീയാത്മകമായി നടത്തിയെന്നും പ്രളത്തിനുശേഷം വിനോദസഞ്ചാര മേഖല ഉയര്‍ത്തേഴുന്നേല്‍ക്കന്ന സമയമാണിതെന്നും മന്ത്രി പറഞ്ഞു.നെടുംകണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റജി പനച്ചിക്കല്‍,രാജാക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കുഞ്ഞുമോന്‍, രാജാക്കാട് സഹകരണ ബാങ്ക് പ്രസിഡന്റെ വി എ കുഞ്ഞുമോന്‍, ജോയിന്റ് രജിസ്ട്രാര്‍ ഷേര്‍ലി എസ്, സെക്രട്ടറി മോണ്‍സി കുര്യന്‍, മുന്‍ പ്രസിഡന്റ് റ്റി.എം കമലം, ഡിറ്റിപിസി ഡെപ്യൂട്ടി ഡയറക്ടര്‍ തോമസ് ആന്റണി,ഡിറ്റിപിസി സെക്രട്ടറി ജയന്‍ പി വിജയന്‍,ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.