കഴിഞ്ഞ മാർച്ചിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കിയ തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ പട്ടികജാതി വിദ്യാർത്ഥികളെ പട്ടികജാതി-പട്ടികവർഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി എ.കെ. ബാലൻ സ്വർണമെഡൽ സമ്മാനിച്ച് അനുമോദിക്കും. മണ്ണന്തല അംബേദ്കർ ഭവനിൽ ജനുവരി 11 രാവിലെ 11ന് മേയർ വി.കെ. പ്രശാന്ത് അധ്യക്ഷത വഹിക്കുന്ന അനുമോദന യോഗത്തിൽ ജനപ്രതിനിധികൾ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിക്കും.