ആഗസ്റ്റ് ഒൻപതിന് നടക്കേണ്ടിയിരുന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് സെപ്റ്റംബർ 27 ന് നടത്തും. കനത്ത മഴയെത്തുടർന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകൾ ഒഴികെയുള്ളിടങ്ങളിൽ പരീക്ഷ മാറ്റിവച്ചിരുന്നു. പരിശീലനാർഥികൾ നിശ്ചിത സമയത്ത് നിലവിൽ ലഭിച്ച ഹാൾ ടിക്കറ്റുമായി അവർക്ക് അനുവദിച്ചിട്ടുള്ള പരീക്ഷാ കേന്ദ്രങ്ങളിൽ ഹാജരാകണം.