സാംസ്‌കാരിക വകുപ്പിന് കീഴില്‍ ആറന്മുളയില്‍ പ്രവര്‍ത്തിക്കുന്ന വാസ്തുവിദ്യാ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തില്‍ വാസ്തുശാസ്ത്രത്തില്‍ ഹ്രസ്വകാല (നാല് മാസം) കോഴ്‌സില്‍ അപേക്ഷ ക്ഷണിച്ചു.
ഡിപ്ലോമ ഇന്‍ സിവില്‍ എന്‍ജിനീയറിംഗ്, ആര്‍ക്കിടെക്ചര്‍, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ സിവില്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ എന്‍ജിനീയറിംഗ് അല്ലെങ്കില്‍ ഐടിഐ സിവില്‍ ഡ്രാഫ്റ്റ്‌സ്മാന്‍, കെജിസിഇ സിവില്‍ എന്‍ജിനീയറിംഗ്, ഐടിഐ ആര്‍കിടെക്ചറല്‍ അസിസ്റ്റന്റ്ഷിപ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷാഫോറം 200 രൂപയുടെ മണിയോര്‍ഡറോ പോസ്റ്റല്‍ ഓര്‍ഡറോ മുഖേന ഓഫീസില്‍ നേരിട്ട് ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബര്‍ 31. അപേക്ഷ www.vastuvidyagurukulam.com എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായും സമര്‍പ്പിക്കാം. ഫോണ്‍: 0468 2319740, 9847053294.