പത്തനംതിട്ട: ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 120 ഹയര്‍ സെക്കന്‍ഡറി വദ്യാര്‍ഥികള്‍ക്ക് ദ്വിദിന കരിയര്‍ ഗൈഡന്‍സ് ക്യാമ്പ് നടത്തി. തിരുവല്ല കൊമ്പാടി എ.എം.എം ബൈബിള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന ക്യാമ്പ് മാത്യു ടി.തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ജില്ലാ കളക്ടര്‍ പി.ബി.നൂഹ്  വിദ്യാര്‍ഥികളുമായി സംവദിച്ചു. തിരുവല്ല തഹസീല്‍ദാര്‍ വി.എം.അഷ്‌റഫ്, ന്യൂനപക്ഷ യുവജനപരിശീലന കേന്ദ്രം പ്രിന്‍സിപ്പല്‍ പ്രൊഫ.തോമസ് ഡാനിയല്‍ തുടങ്ങിയവര്‍ സംസാരിച്ചു. മോട്ടിവേഷന്‍, കരിയര്‍ ഗൈഡന്‍സ്, വ്യക്തിത്വവികസനം, നേതൃത്വ പരിശീലനം, ടൈം മാനേജ്‌മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ നെല്‍സണ്‍ പി.എബ്രഹാം, അജി ജോര്‍ജ്, വിഷ്ണു ലോന ജേക്കബ്, സഞ്ചു റ്റി.കുര്യന്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.