ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ യുവതീ -യുവാക്കള്‍ക്ക് വസ്ത്ര നിര്‍മ്മാണ മേഖലയില്‍ പരിശീലനം നല്‍കുന്നു. 20 ദിവസം നീണ്ടുനില്‍ക്കുന്ന ടെക്‌നോളജി മാനേജ്‌മെന്റ് ഡവലപ്പ്‌മെന്റ് പ്രോഗ്രാം ഇന്‍ ക്രിയേറ്റീവ് ഡ്രസ്സ് ഡിസൈനിംഗ് എന്ന കോഴ്‌സിന് 18നും 45 നും മദ്ധ്യേ പ്രായമുളള കോട്ടയം ജില്ലയിലെ സ്ഥിരം താമസമുളളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ 10-ാം ക്ലാസ് പഠിച്ചവരും തയ്യല്‍ പരിചയം ഉളളവരുമായിരിക്കണം. തയ്യല്‍ രംഗത്ത് വൊക്കേഷണല്‍, ഐടിഐ, ഡിപ്ലോമ എന്നീ യോഗ്യതയുളളവര്‍ക്ക് മുന്‍ഗണന. താത്പര്യമുളളവര്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, നിശ്ചിത മാതൃകയിലുളള അപേക്ഷയോടൊപ്പം താലൂക്ക് വ്യവസായ ഓഫീസിലോ ജില്ലാ വ്യവസായ കേന്ദ്രത്തിലോ ജനുവരി 12നകം നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: കോട്ടയം (9539200534), ചങ്ങനാശ്ശേരി (9447029774), കാഞ്ഞിരപ്പള്ളി (9447124668), വൈക്കം (9497664977), മീനച്ചില്‍ (9447430586)
