കാക്കനാട്: എറണാകുളം നിയമസഭ നിയോജക മണ്ഡലത്തിൽ ഒക്ടോബർ 21 ന് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു. (23.09.2019) രാവിലെ 11ന് റിട്ടേണിങ് ഓഫീസർ എസ്.ഷാജഹാൻ വിജ്ഞാപനം നോട്ടീസ് ബോർഡിൽ പതിച്ചു.

സെപ്റ്റംബർ 30 വൈകീട്ട് മൂന്നുമണി വരെ നാമനിർദ്ദേശ പത്രിക സ്വീകരിക്കും. കളക്ടറേറ്റിൽ റിട്ടേണിങ് ഓഫീസർ മുമ്പാകെയോ സിറ്റി റേഷനിങ് ഓഫീസിൽ അസി.റിട്ടേണിങ് ഓഫീസർ മുമ്പാകെയോ പത്രിക സമർപ്പിക്കാം. ഒക്ടോബർ ഒന്നിന് പത്രികകളുടെ സൂക്ഷ്മപരിശോധന നടത്തും. പത്രിക പിൻവലിക്കാവുന്ന അവസാന തീയതി ഒക്ടോബർ മൂന്ന്.