ജില്ലാ കുടുംബശ്രീ മിഷന്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ തുടങ്ങുന്ന കയര്‍ ഡീഫൈബ്രിങ് യൂണിറ്റുകളിലെ യന്ത്രങ്ങള്‍ പരിപാലിക്കുന്നതിനായുളള അഗ്രോ സര്‍വ്വീസ് യൂണിറ്റുകളില്‍ യോഗ്യരായവരെ നിയമിക്കും. പോളിടെക്‌നിക്ക് ഡിപ്ലൊമ (മെക്കാനിക്കല്‍-1, ഇലക്ട്രിക്കല്‍-1), ഐ.ടി.ഐ ഡിപ്ലോമ (ഫിറ്റര്‍-2, ഇലക്ട്രിക്കല്‍-2) യോഗ്യതയുളളവരെയാണ് നിയമിക്കുക. തെരഞ്ഞെടുക്കുന്നവര്‍ക്ക് സ്റ്റൈപ്പന്‍ഡ് സഹിതം പരിശീലനം നല്‍കും. വാണിയംകുളം, ഒറ്റപ്പാലം, പട്ടാമ്പി പ്രദേശത്തുനിന്നുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും. താത്പര്യമുളളവര്‍ ജനുവരി 11 ന് വൈകീട്ട് മൂന്നിനകം kudumbashreepkd@gmail.com-ല്‍ ബയോഡേറ്റാ സഹിതം അപേക്ഷിക്കണം.
