ചിറ്റൂര്‍ കരിയര്‍ ഡവലപ്പ്‌മെന്റ് സെന്റര്‍ താലൂക്കിലെ എല്‍.പി -യു.പി അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനവും, ബി.കോം ബിരുദധാരികള്‍ക്ക് ജി.എസ്.ടി നിയമങ്ങള്‍-തൊഴില്‍ സാധ്യത വിഷയത്തില്‍ പരിശീലനവും നല്‍കി. ബി.എസ്.എന്‍.എല്‍-മായി ചേര്‍ന്നുളള ഇന്‍പ്ലാന്റ് പരിശീലന പരിപാടിയുടെ സര്‍ട്ടിഫിക്കറ്റ് വിതരണം കെ.ക്യഷ്ണന്‍കുട്ടി എം.എല്‍.എ നിര്‍വ്വഹിച്ചു. അധ്യാപക പരിശീലനത്തിന് പ്രൊഫ. ഉമ്മന്‍ വര്‍ഗ്ഗീസും, ജി.എസ്.ടി പരിശീലന പരിപാടിക്ക് സി.ബാലസുബ്രമണ്യവും നേത്യത്വം നല്‍കി. ബി.എസ്.എന്‍.എല്‍ ഡിവിഷണല്‍ എഞ്ചിനീയര്‍ അനിത, സി.ഡി.സി മാനേജര്‍ പി.കെ രാജേന്ദ്രന്‍, പി.എം അബ്ദുള്‍ കലാം സംസാരിച്ചു.
