സ്‌കോൾ-കേരള മുഖേന 2019-21 ബാച്ചിൽ വി.എച്ച്.എസ്.ഇ അഡീഷണൽ മാത്ത്‌സ് കോഴ്‌സിന് യഥാസമയം രജിസ്റ്റർ ചെയ്യാൻ സാധിക്കാതിരുന്ന വിദ്യാർത്ഥികൾക്കായി സെപ്തംബർ 30 വരെ സംസ്ഥാന ഓഫീസിൽ രജിസ്‌ട്രേഷനുള്ള പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയതായി എക്‌സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു. പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ നിർദ്ദിഷ്ട രേഖകൾ സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2342950, 2342271, 2342369.
