കോഴിക്കോട്: ജില്ലയിൽ നാറ്റ്പാക്കിന്റെ ആഭിമുഖ്യത്തിൽ പോലീസ് ഡിപ്പാർട്ട്മെന്റിന്റെ  സഹകരണത്തോടെ സ്റ്റുഡന്റസ് പോലീസ് കേഡറ്റുകൾക്കായി നടത്തുന്ന ദ്വിദിന റോഡ് സുരക്ഷാ പരിപാടിക്ക് തുടക്കമായി.
കുന്നമംഗലം സി.ഡബ്ലിയു.ആർ.ഡി എമ്മിൽ  നടന്ന പരിപാടി എം.എൽ.എ പി ടി എ റഹീം ഉദ്ഘാടനം ചെയ്തു. റോഡ് നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതെയെക്കുറിച്ചും റോഡ് സുരക്ഷാ പ്രശ്നങ്ങളെ പറ്റിയും അദ്ദേഹം വിദ്യാർത്ഥികളോട് സംസാരിച്ചു.
എ പ്രദീപ്‌ കുമാർ എം എൽ എ അധ്യക്ഷനായി. ജില്ലാ പോലീസ് മേധാവി എ വി ജോർജ്  മുഖ്യാതിഥിയായി.കോഴിക്കോട് ജില്ലയിലെ 26  സ്കൂളുകളിൽ നിന്ന്  160 ഓളം സ്റ്റുഡൻസ് പോലീസ് കേഡറ്റുകളും  മുപ്പതോളം പരിശീലകരും രണ്ടു ബാച്ചുകളിലായി  പരിശീലന പരിപാടിയിൽ പങ്കെടുക്കും.
സി ഡബ്ല്യൂ ആർ ഡി എം എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ എ ബി അനിത, കോഴിക്കോട് നോർത്ത് ഡെപ്യൂട്ടി ട്രാൻസ്‌പോർട് കമ്മിഷണർ ടി സി വിനീഷ് തുടങ്ങിയവർ പങ്കെടുത്തു. നാറ്റ്പാക്ക്  ഡയറക്ടർ  എസ് ഷാഹിം സ്വാഗതവും  നാറ്റ്പാക്ക് കോൺസൾട്ടന്റു കൂടിയായ റിട്ടയേഡ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട്  ജേക്കബ്‌ ജെറോം നന്ദിയും പറഞ്ഞു.