പത്തനംതിട്ട: സംസ്ഥാന ഹോമിയോപ്പതി വകുപ്പിന്റെ സദ്ഗമയ പദ്ധതിയുടെ ഭാഗമായി ഓമല്ലൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഏകദിന ശില്പശാല നടത്തി. ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ.ബിജു ശില്പശാല ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് വി.ആര്‍.ഉത്തമന്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീജ, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ.രജികുമാര്‍, പ്രിന്‍സിപ്പാള്‍ റ്റി.വിത്സണ്‍, പിടിഎ വൈസ്പ്രസിഡന്റ് സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പഠന സ്വഭാവ വൈകല്യങ്ങള്‍ പരിഹാരം ഹോമിയോപ്പതിയിലൂടെ എന്ന വിഷയത്തില്‍ ഡോ.ജി.ഷീബ, പരീക്ഷ അഭിമുഖീകരിക്കുന്നത് എങ്ങനെ എന്ന വിഷയത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് പി.എം.അഞ്ജു എന്നിവര്‍ ക്ലാസ് നയിച്ചു.