ഇടുക്കിയുടെ കായിക മേഖലക്ക് കരുത്തേകി ദേശീയ പവർലിഫ്ററ്റിംഗ് ചാമ്പ്യൻഷിപ്പിന് മുരിക്കാശ്ശേരി പാവനാത്മ കോളേജിൽ പ്രൗഡോജ്ജല തുടക്കം.
വൈദ്യുതി മന്ത്രി എം എം മണി ചാമ്പ്യൻഷിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. രാജ്യം കായിക രംഗത്ത് കൂടുതൽ നേട്ടം കൈവരിക്കുന്നു എന്നും ഇടുക്കി കായിക ലോകത്തിൽ പുതിയ തലങ്ങൾ കീഴടക്കുകയാണെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ദേശീയ ചാമ്പ്യൻഷിപ്പിന് 690 കായിക താരങ്ങളാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്നായി പങ്കെടുക്കുന്നത്.ഇതിൻ ആകെ 482 പുരുഷൻമാരും 208 വനിതകളും പങ്കെടുക്കുന്നു. ഏറ്റവും കൂടുതൽ താരങ്ങൾ പങ്കെടുക്കുന്ന മഹാരാഷ്ട്രയിൽ നിന്നും 80 താരങ്ങൾ പങ്കെടുക്കുന്നു. കേരളത്തിൽ നിന്ന് 78 താരങ്ങളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്.
സമ്പ്ജൂനിയർ, ജൂനിയർ, സീനിയർ ,മാസ്റ്റർ എന്നിങ്ങനെ വ്യത്യസ്ത വെയ്റ്റ് വിഭാഗത്തിലാണ് മത്സരം നടക്കുക. ഉദ്ഘാടന ചടങ്ങിൽ ഇടുക്കി എം പി ഡീൻ കുര്യക്കോസ് അധ്യക്ഷത വഹിച്ചു.
സംഘാടക മികവുകൊണ്ട് ഏറെ ശ്രേദ്ധേയമാണ് ഇടുക്കിയിൽ നടക്കുന്ന ദേശീയ പവർ ലിസ്റ്റിംഗ് ചാമ്പ്യൻഷിപ്പ് എന്നും ഇടുക്കിയുടെ കായിക മുന്നേറ്റത്തെയാണത് സൂചിപ്പിക്കുന്നതെന്നും എം പി പറഞ്ഞു.
ഹൈറേഞ്ചിന്റെ മണ്ണിൽ പുതിയ പ്രതിക്ഷകൾക്കിടം നൽകുന്നതാണ് ഇത്തരത്തിലുള്ള കായിക മത്സരങ്ങൾ എന്ന് ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി സംസാരിച്ച ഇടുക്കി രൂപത ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ അഭിപ്രായപ്പെട്ടു. വർണാഭമായ ഘോഷയാത്രയോടെയാണ് ചാമ്പ്യൻഷിപ്പിന് തുടക്കമായത്.
ചടങ്ങിൽ പവർലിഫ്റ്റിംഗ് സെക്രട്ടറി ജനറൽ പി.ജെ ജോസഫ് സ്വാഗതം പറഞ്ഞു.
ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, കട്ടപ്പന നഗരസഭ ചേയർമാൻ ജോയ് വെട്ടിക്കുഴി, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് റെജി മുക്കാട്ട്, ജില്ലാ പഞ്ചായത്ത് അംഗം നോബിൾ ജോസഫ്, കെ.എസ് ആർ ടി സി ഡയറക്ടർ ബോർഡ് അംഗം സി.വി വർഗീസ്, കേരള പവർലിഫ്റ്റിംഗ് അസോസിയേഷൻ സെക്രട്ടറി വേണു ജി നായർ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ റോമിയോ സെബാസ്റ്റ്യൻ ,വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് പി കെ രാജു, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ത്രിതല പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.