കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ട്രാവൽസ് ആൻഡ് സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ ടൂറിസം പഠനത്തിലെ ആഗോള ട്രെൻഡുകളെക്കുറിച്ച് സംഘടിപ്പിക്കുന്ന ദ്വിദിന അന്താരാഷ്ട്ര സമ്മേളന സമാപനം ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോർജ്ജ് നിർവഹിച്ചു. ടൂറിസം ക്യാമ്പയിനുകൾ മികച്ച രീതിയിൽ ഫലം കാണുന്നുണ്ടെന്ന് അവർ പറഞ്ഞു.
ക്യാമ്പയിന്റെ ഭാഗമായി ചെയ്ത വീഡിയോകൾക്ക് 14 മില്യണോളം വ്യൂവേഴ്‌സുണ്ടായി. ഫെയ്‌സ്ബുക്കിൽ മൂന്നര മില്യണിലധികം ഫോളോവേഴ്‌സുണ്ട്. ഇതിനോടനുബന്ധിച്ച തുടർ പ്രചരണ പരിപാടികൾ നവമാധ്യമങ്ങളിലൂടെ നടക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ടൂറിസം രംഗത്തെ പ്രമുഖ പാർട്‌ണേഴ്‌സുമാരെ ചടങ്ങിൽ ആദരിച്ചു.
കെ.ടി.ഡി.സി മാനേജിംഗ് ഡയറക്ടർ രാഹുൽ ആർ. പിള്ള, ബേബി മാത്യു സോമതീരം, ഡി. ചന്ദ്രസേനൻ നായർ ജനറൽ കൺവീനർ എസ്.കെ.എച്ച്.എഫ്, രവിശങ്കർ കെ.വി മാനേജിംഗ് എഡിറ്റർ ടൂറിസം ഇന്ത്യ, സന്ധ്യാ ഹരിദാസ് മാനേജർ കൊച്ചി ഇന്ത്യാ ടൂറിസം എന്നിവർ സംബന്ധിച്ചു