ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഡി.ഡി എഡ്യൂക്കേഷന്റെയും ഡി.ടി.പി.സി.യുടെയും സഹകരണത്തോടെ ജില്ലയിലെ സര്‍ക്കാര്‍- എയ്ഡഡ് സ്‌കൂളുകളിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഒക്ടോബര്‍ നാലിന് രാവിലെ 11 ന് ശ്രീകൃഷ്ണപുരം ബാപ്പുജി പാര്‍ക്കില്‍ ‘ഗാന്ധിജി: ജീവിതവും ദര്‍ശനങ്ങളും’ വിഷയത്തില്‍ ഗാന്ധിക്വിസ് മത്സരം നടത്തുന്നു.
ക്വിസ് മത്സരത്തില്‍ പങ്കെടുക്കേണ്ട സര്‍ക്കാര്‍- എയ്ഡഡ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ സ്‌കൂളിലെ പ്രധാന അധ്യാപകര്‍ക്കാണ് പേര് നല്‍കേണ്ടത്. വിദ്യാര്‍ഥികള്‍ അതേദിവസം പ്രധാന അധ്യാപകന്റെ കത്ത്, സ്‌കൂള്‍ ഐഡന്റിറ്റി കാര്‍ഡ് എന്നിവയുമായെത്തി രജിസ്റ്റര്‍ ചെയ്യണം. രാവിലെ 10 മുതല്‍ രജിസ്‌ട്രേഷന്‍ നടക്കും. ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 1500 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 1000 രൂപയും മൂന്നാം സ്ഥാനത്തിന് 700 രൂപയും സര്‍ട്ടിഫിക്കറ്റുകളുമാണ് സമ്മാനം.
ചിറ്റൂര്‍ -തത്തമംഗലം നഗരസഭാ ഭരണസമിതി അംഗവും അധ്യാപകനുമായ എം.ശിവകുമാറാണ് ക്വിസ് മാസ്റ്റര്‍. ക്വിസ് മത്സരത്തിന് ശേഷം പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഗാന്ധിജി നേരിട്ട് സന്ദര്‍ശനം നടത്തിയ ബാപ്പുജി പാര്‍ക്ക് സൗജന്യമായി കാണുന്നതിനുള്ള അവസരവും ഡി.ടി.പി.സി ഒരുക്കിയിട്ടുണ്ട്. ഒക്ടോബര്‍ രണ്ടിന് ജില്ലാതല ഉദ്ഘാടനം മുതല്‍ എട്ടാം തീയതി വരെ വിവിധ പരിപാടികളോടെ വാരാചരണം വിപുലമായാണ് സംഘടിപ്പിക്കുന്നത്.