പത്തനംതിട്ട: കേരള സാമൂഹ്യസുരക്ഷാ മിഷന്‍ വയോമിത്രം പദ്ധതിയുടെ നേതൃത്വത്തില്‍ ലോക വയോജനദിനം ആഘോഷിച്ചു. പന്തളം ലയണ്‍സ് ക്ലബ് ഹാളില്‍ നടന്ന പരിപാടി ഡിവൈഎസ്പി ജവഹര്‍ ജനാര്‍ദ് ഉദ്ഘാടനം ചെയ്തു.
പന്തളം നഗരസഭ സെക്രട്ടറി ജി.ബിനു അധ്യക്ഷത വഹിച്ച ചടങ്ങില്‍ വയോമിത്രം കോ-ഓര്‍ഡിനേറ്റര്‍ എ.എല്‍.പ്രീത, എന്‍എസ്എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ.പ്രദീപ് കുമാര്‍, വയോമിത്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.ദാമോദരന്‍, കോ-ഓര്‍ഡിനേറ്റര്‍ സംഗീത കെ.ശശിധരന്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ രാധാമണി തുടങ്ങിയവര്‍ സംസാരിച്ചു. വയോമിത്ര പദ്ധതിയിലെ മുതിര്‍ന്ന അംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു.