ലോക കേരള സഭ കരട്‌രേഖ പ്രഖ്യാപനത്തിനുശേഷം അഞ്ച് ഉപസമ്മേളനങ്ങളാണ് നിയമസഭാ മന്ദിരത്തിലെ വിവിധ വേദികളിലായി ഇന്ന് (ജനുവരി 12) നടക്കുക. ഉച്ചയ്ക്ക് 2.30 മുതല്‍ 4 വരെ നടക്കുന്ന ഉപസമ്മേളനങ്ങളില്‍ കരട് രേഖയി•േല്‍ മേഖല തിരിച്ചുള്ള ചര്‍ച്ചകള്‍ നടക്കും. ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങള്‍, പശ്ചിമേഷ്യ, ഏഷ്യയിലെ ഇതര രാജ്യങ്ങള്‍, യൂറോപ്പും അമേരിക്കയും, മറ്റ് ലോക രാജ്യങ്ങള്‍ എന്നിങ്ങനെ മേഖല തിരിച്ചാണ് ചര്‍ച്ചകള്‍. ഇന്ത്യയിലെ ഇതര സംസ്ഥാനമേഖലാ ചര്‍ച്ചയില്‍ മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, എ. കെ ബാലന്‍ എന്നിവര്‍ക്കു പുറമെ പ്‌ളാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി കെ രാമചന്ദ്രന്‍, എംപിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, പി കരുണാകരന്‍, എംഎല്‍എമാരായ കെ സി ജോസഫ്, ഇ എസ് ബിജിമോള്‍ എന്നിവര്‍ പങ്കെടുക്കും. വ്യവസായ, തദ്ദേശസ്വയംഭരണവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസിനാണ് ഏകോപനചുമതല.
പശ്ചിമേഷ്യ മേഖലാ ചര്‍ച്ചയില്‍ മന്ത്രിമാരായ കെ ടി ജലീല്‍, ടി പി രാമകൃഷ്ണന്‍, എംപിമാരായ അബ്ദുള്‍ വഹാബ്, എ സമ്പത്ത്, എംഎല്‍എമാരായ ഇ പി ജയരാജന്‍, എ പി അനില്‍കുമാര്‍, എം കെ മുനീര്‍, അബ്ദുള്‍ ഖാദര്‍ എന്നിവര്‍ പങ്കെടുക്കും. വനം വകുപ്പ്, പട്ടികജാതി പട്ടികവര്‍ഗവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വേണുവിനാണ് ഏകോപനചുമതല.
മന്ത്രിമാരായ മാത്യു ടി തോമസ്, കടകംപള്ളി സുരേന്ദ്രന്‍, പ്‌ളാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രൊഫ വി കെ രാമചന്ദ്രന്‍, എംപിമാരായ എം.ഐ ഷാനവാസ്, എം.ബി രാജേഷ്, എംഎല്‍എമാരായ തോമസ് ചാണ്ടി, കെ മുരളീധരന്‍ എന്നിവരാണ് ഏഷ്യയിലെ ഇതരരാജ്യങ്ങളുള്‍പ്പെടുന്ന മേഖലാ ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. സാംസ്‌കാരിക, ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോര്‍ജിനാണ് ഏകോപനചുമതല.
യൂറോപ്പ്- അമേരിക്ക മേഖലാ ചര്‍ച്ചയില്‍ മന്ത്രിമാരായ ഡോ. തോമസ് ഐസക്, വി എസ് സുനില്‍കുമാര്‍, എംപിമാരായ ശശി തരൂര്‍, പി കെ ബിജു, എംഎല്‍എമാരായ സി എഫ് തോമസ്, പി ടി തോമസ്, രാജു എബ്രഹാം എന്നിവര്‍ പങ്കെടുക്കും. റവന്യു അഡീ ചീഫ് സെക്രട്ടറി പി എച്ച് കുര്യനാണ് ഏകോപന ചുമതല.
മറ്റ് ലോകരാജ്യങ്ങളുള്‍പ്പെട്ട ഉപസമ്മേളനത്തില്‍ മന്ത്രി ജി സുധാകരന്‍, പ്രൊഫ സി രവീന്ദ്രനാഥ്, എംപിമാരായ കെ കെ രാഗേഷ്, ജോയ് എബ്രഹാം, എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ ബി ഗണേഷ്‌കുമാര്‍, മഞ്ഞളാംകുഴി അലി എന്നിവര്‍ പങ്കെടുക്കും. ഏകോപനചുമതല ഗതാഗത, ദേവസ്വം സെക്രട്ടറി ജ്യോതിലാലിനാണ്.