ലോക കേരളസഭയോടനുബന്ധിച്ച് വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തില്‍ കനകക്കുന്നില്‍ നടക്കുന്ന വസന്തോത്സവം 2018 ജനതിരക്ക് കണക്കിലെടുത്ത് രണ്ട് ദിവസം കൂടി നീട്ടി. പതിനായിരത്തില്‍പ്പരം പൂക്കളും മുപ്പതിനായിരത്തില്‍പ്പരം ജൈവ വൈവിധ്യങ്ങളുമായി ഈ മാസം ഏഴിനാരംഭിച്ച പുഷ്‌പോത്സവത്തിന് വന്‍ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. കാവുകളുടെ പുനരാവിഷ്‌കാരം, വയനാടന്‍ വിത്ത്പുര, ഗോത്രവര്‍ഗ്ഗ സംസ്‌ക്കാരത്തിന്റെ നേര്‍ക്കാഴ്ചകള്‍, ശലഭോദ്യാനം, തേന്‍കൂട്, ഭക്ഷ്യമേള തുടങ്ങി നിരവധി ആകര്‍ഷകങ്ങളായ സ്റ്റാളുകളും ക്രമീകരണങ്ങളുമായി ഇതിനോടകം തലസ്ഥാനവാസികളുടെ ഹരമായിക്കഴിഞ്ഞ മേള ഈ മാസം 16 ന് സമാപിക്കും.
