സർക്കാർ സർവീസിൽ എൻട്രി കേഡറിൽ പ്രവേശിക്കുന്ന ശ്രവണ സംസാര വൈകല്യമുള്ള ജീവനക്കാർക്ക് ഡിപ്പാർട്ട്‌മെന്റൽ ടെസ്റ്റിന് ഒക്‌ടോബർ 21 മുതൽ നവംബർ 15 വരെ നടത്താനിരുന്ന പരിശീലന പരിപാടി ഒക്‌ടോബർ 22 മുതൽ നവംബർ 16 വരെയായി പുനഃക്രമീകരിച്ചു.
പരിശീലനത്തിൽ പങ്കെടുക്കുന്നതിന് നാമനിർദേശം സമർപ്പിക്കുന്നതിനുള്ള അവസാന തിയതി ഒക്‌ടോബർ 15 വരെ നീട്ടി. ഇതുസംബന്ധിച്ച വിവരം www.img.kerala.gov.in ൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് അസോസിയേറ്റ് ഫെല്ലോ & കോഴ്‌സ് ഡയറക്ടർ കെ.കെ. രാജഗോപാലൻ നായർ, ഫോൺ: 9447697803, 9074825944.