വയനാട്: ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാ മാനസികാരോഗ്യ പദ്ധതിയും ദേശീയ ആരോഗ്യ ദൗത്യവും സംയുക്തമായി മേപ്പാടി എം.എസ്.എ ഓഡിറ്റോറിയത്തില്‍ ലോക മാനസികാരോഗ്യ ദിനാചരണം ജില്ലാതല പരിപാടി സംഘടിപ്പിച്ചു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ തമ്പി ഉദ്ഘാടനം ചെയ്തു.
സൗഹൃദങ്ങള്‍ ഊട്ടിയുറപ്പിച്ചു കൊണ്ട് മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാത്ത സമൂഹത്തെ വാര്‍ത്തെടുക്കാന്‍ ഇത്തരം പ്രോഗ്രാമുകള്‍ക്ക് കഴിയട്ടെയെന്ന് അവര്‍ അഭിപ്രായപ്പെട്ടു. മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ സഹദ് അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി ഡിഎംഒ ഡോ. പ്രിയ സേനന്‍ ദിനാചരണ സന്ദേശം നല്‍കി.