വയനാട്: ജില്ലാ മെഡിക്കല്‍ ഓഫീസ്, ജില്ലാ അന്ധതാ നിയന്ത്രണ സൊസൈറ്റി, ദേശീയ ആരോഗ്യ മിഷന്‍, മീനങ്ങാടി സാമൂഹ്യ കേന്ദ്രം എന്നിവയുടെ നേതൃത്വത്തില്‍ ലോക കാഴ്ച ദിനം ജില്ലാതല ഉദ്ഘാടനവും സൗജന്യ നേത്ര പരിശോധന ക്യാമ്പും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലത ശശി അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ രേണുക മുഖ്യ പ്രഭാഷണം നടത്തി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി അഭിലാഷ് ലോക കാഴ്ച ദിന സന്ദേശം നല്‍കി.