കേരള ലീഗൽ സർവീസസ് സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിൽ ഡെപ്യൂട്ടേഷന് അപേക്ഷ ക്ഷണിച്ചു. ലീഗൽ സർവീസസ് അതോറിറ്റിയുടെ എറണാകുളത്തുള്ള ആസ്ഥാനത്ത് അസിസ്റ്റന്റ്, ഡ്രൈവർ തസ്തികകളിൽ ഓരോ ഒഴിവുകളുണ്ട്.
തിരുവനന്തപുരം, കോട്ടയം, തൊടുപുഴ, പാലക്കാട്, വയനാട്, കണ്ണൂർ എന്നീ ജില്ലാ ഓഫീസുകളിൽ സെക്ഷൻ ഓഫീസർ, പത്തനംതിട്ട, കോട്ടയം, തൊടുപുഴ, കാസർകോട് ജില്ലാ ഓഫീസുകളിൽ ക്ലാർക്ക് കം ടൈപ്പിസ്റ്റ് തസ്തികയിലേക്കും അപേക്ഷിക്കാം.
താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ (തിരുവനന്തപുരം, ചിറയിൻകീഴ്, പത്തനാപുരം, അമ്പലപ്പുഴ, കുട്ടനാട്, മീനച്ചിൽ, തൊടുപുഴ, ഉടമ്പൻചോല, നോർത്ത് പറവൂർ, ആലത്തൂർ, തലശ്ശേരി, വൈത്തിരി, കാസർകോട്, വടകര) ഓഫീസുകളിൽ സെക്രട്ടറി തസ്തികയിലും, ക്ലാർക്ക് കം ടൈപ്പിസ്റ്റ് (ചിറയിൻകീഴ്, പത്തനാപുരം, കരുനാഗപ്പള്ളി, തിരുവല്ല, അടൂർ, മാവേലിക്കര, കാർത്തികപ്പള്ളി, ആലുവ, മൂവാറ്റുപുഴ, കോതമംഗലം, കുന്നത്തുനാട്, തൃശൂർ, മുകുന്ദപുരം, കോടുങ്ങല്ലൂർ, ഒറ്റപ്പാലം, മണ്ണാർക്കാട്, തലശ്ശേരി, തളിപ്പറമ്പ, ആലത്തൂർ, ഏറനാട്, തിരൂരങ്ങാടി) തസ്തികയിലും ഒഴിവുണ്ട്.
ഹൈക്കോടതി എ.ഡി.ആർ. സെന്ററിൽ അസിസ്റ്റന്റ്, ഡ്രൈവർ തസ്തികകളിൽ ഓരോ ഒഴിവു വീതമുണ്ട്. ജില്ലാതല എ.ഡി.ആർ സെന്ററുകളിൽ ക്ലാർക്ക് തസ്തികയിലും (പത്തനംതിട്ട, തൊടുപുഴ, പാലക്കാട്, മലപ്പുറം, വയനാട്) ഓഫീസ് അറ്റൻഡന്റ് തസ്തികയിലും (പത്തനംതിട്ട, തൃശൂർ, പാലക്കാട്, കാസർകോട്) അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
സ്ഥിരം ലോക് അദാലത്തിന്റെ കോഴിക്കോട് ഓഫീസിൽ ക്ലറിക്കൽ അസിസ്റ്റന്റ്, എറണാകുളത്ത് കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, തിരുവനന്തപുരത്ത് ഓഫീസ് അറ്റൻഡന്റ് തസ്തികകളിൽ ഓരോ ഒഴിവുകൾ വീതമുണ്ട്.
അപേക്ഷകർ ബയോഡേറ്റയും മേലധികാരിയിൽ നിന്നുള്ള സമ്മതപത്രവും ഉൾപ്പെടെ നവംബർ എട്ടിനുള്ളിൽ എറണാകുളം ഹൈക്കോടതി വളപ്പിലെ സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റി ഓഫീസിൽ ലഭ്യമാക്കണം. വെബ്‌സൈറ്റ്: www.kelsa.nic.in. .