കൊച്ചി:  സമഗ്ര ശിക്ഷാ എറണാകുളം ജില്ലയിലെ വിവിധ ബി ആര്‍ സികളില്‍ നിലവിലുള്ള ഐ.ഇ.ഡി.സി എലിമെന്ററി, സെക്കന്ററി റിസോഴ്‌സ് അധ്യാപകരുടെ ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

ബിരുദവും സ്‌പെഷ്യല്‍ എഡ്യുക്കേഷണല്‍ ബി. എഡ് ഉം അല്ലെങ്കില്‍  ജനറല്‍ ബി.എഡ് ഉം സ്‌പെഷ്യല്‍ എഡ്യുക്കേഷണല്‍ ഡിപ്ലോമയും ആണ് സെക്കന്ററി വിഭാഗത്തിന്റെ യോഗ്യത. എലിമെന്ററി വിഭാഗത്തില്‍ പ്ലസ്ടുവും സ്‌പെഷ്യല്‍ എഡ്യുക്കേഷണല്‍ ഡിപ്ലോമയും ഉള്ളവരെയും പരിഗണിക്കും.

കൂടിക്കാഴ്ച ഒക്‌ടോബര്‍ 23-ന് രാവിലെ 10.30 ന് എസ്.എസ്.കെ എറണാകുളം ജില്ലാ ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും കോപ്പികളും സഹിതം എസ്.എസ്.കെ എറണാകുളം ജില്ലാ ഓഫീസില്‍ എത്തിച്ചേരണം.
ഫോണ്‍ നം. 0484 2375157