ലോക കേരള സഭയില്‍ കേരളത്തിന്റെ കേളികൊട്ടുണര്‍ത്തിക്കൊണ്ട് മലയാളികളുടെ വാനം പാടി കെ.എസ് ചിത്ര ഗാനങ്ങള്‍ ആലപിക്കുകയും സ്വരമാധുരി കൊണ്ട് സഭയുടെയും അംഗങ്ങളുടെയും കയ്യടി നേടുകയും ചെയ്തു. സഭയില്‍ കേരളം കേളികൊട്ടുയരുന്ന കേരളം എന്ന ഗാനവും ഓപ്പണ്‍ ഫോറത്തില്‍ നാളികേരത്തിന്റെ നാട്ടിലെനിക്കൊരു എന്ന ഗാനവുമാണ് ആലപിച്ചത്. വേദിയിലെത്തിയപ്പോള്‍ പ്രവാസി സദസ്സിന്റെ സ്‌നേഹനിര്‍ബന്ധത്തിന് വഴങ്ങിയാണ് അവര്‍ ഗാനം ആലപിച്ചത്. ആ ഗാനങ്ങളാകട്ടെ പ്രവാസ ജീവിതത്തില്‍ എന്നും മോഹിപ്പിക്കുന്ന ജന്മനാടിനെക്കുറിച്ചുള്ള ഗാനങ്ങള്‍ തന്നെ ആയിരുന്നു. ആദ്യമായി രൂപീകരിച്ച ലോക കേരള സഭയില്‍ അംഗമായിരുന്നു ഇഷ്ടഗായികയില്‍ നിന്നുതന്നെ പാട്ട് കേള്‍ക്കാനായതിന്റെ അനുഭൂതിയിലായിരുന്നു അംഗങ്ങള്‍.