മലമ്പുഴ ജലസേചന പദ്ധതി പ്രകാരം രണ്ടാം വിള നെല്‍കൃഷിക്കുള്ള ജലവിതരണം നവംബര്‍ 15 മുതല്‍ 2020 ഫെബ്രുവരി 28 വരെ ഇടവേളകളോടുകൂടി ജലവിതരണം ചെയ്യാന്‍ ധാരണയായതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

രണ്ടാം വിളക്കുള്ള ഞാറ്റടി ഇതിനു മുന്‍പ് തയ്യാറാക്കണമെന്നും ഞാറ്റടിക്കായി ജലവിതരണം നടത്തേണ്ടതില്ലെന്നും മലമ്പുഴ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ധാരണയായി. ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ നവംബര്‍ ആദ്യവാരം ചേരുന്ന ഉപദേശക സമിതി യോഗത്തില്‍ ജലവിതരണം സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളും.