പത്തനംതിട്ട ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ അതിശക്തമായ മഴ ഉള്ളതിനാലും മണിയാര്‍ ബാരേജിന് മുകള്‍ ഭാഗത്തുള്ള കാരിക്കയം,അള്ളുങ്കല്‍ മൂഴിയാര്‍, കക്കാട് എന്നീ ജലവൈദ്യുത പദ്ധതികളിലെ വൈദ്യുതോല്പാദനം കൂട്ടിയതിനാലും  മണിയാര്‍ റിസര്‍വോയറിലേക്കുള്ള നീരൊഴുക്ക് ശക്തിപ്പെട്ടിരിക്കുകയാണ്.
ഈ സാഹചര്യത്തില്‍ മണിയാര്‍ ബാരേജിലെ ജലനിരപ്പ് 34.60മീറ്ററായി ക്രമീകരിക്കുന്നതിനായി മണിയാര്‍ ബാരേജിന്റെ ഷട്ടറുകള്‍ 75സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി  അധിക ജലം കക്കാട്ടാറിലേക്ക് ഒഴുക്കി  വിടും.  ഇതുമൂലം  കക്കാട്ടാറില്‍ 150 സെന്റീമീറ്റര്‍ വരെ  ജലനിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്.
പമ്പയുടെയും കക്കാട്ടാറിന്റെയും തീരത്തുള്ളവര്‍ പ്രത്യേകിച്ച് മണിയാര്‍, പെരുനാട്, വടശ്ശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും, പൊതുജനങ്ങളും ജാഗ്രതാ പാലിക്കേണ്ടതും ആവശ്യമായ മുന്‍കരുതലുകള്‍  സ്വീകരിക്കേണ്ടതുമാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.