പാലക്കാട്: നവീകരിക്കുന്ന ലക്കിടി  – റെയില്‍വേ സ്റ്റേഷന്‍ റോഡിന്റെ പ്രവര്‍ത്തനോദ്ഘാടനം പി. ഉണ്ണി എം.എല്‍.എ. നിര്‍വഹിച്ചു. ലക്കിടി വായനശാല സെന്ററില്‍  നടന്ന  പരിപാടിയില്‍ ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശിവരാമന്‍ അധ്യക്ഷനായി. സംസ്ഥാന സര്‍ക്കാരിന്റെ 2017 – 18 വര്‍ഷത്ത സ്‌പെഷ്യല്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി രണ്ട് കോടിയും 2018 -19  പ്രളയഫണ്ടില്‍ ഉള്‍പ്പെടുത്തി ഒരു കോടിയും ചെലവഴിച്ചുള്ള ബി.എം. ആന്‍ഡ് ബി.സി പ്രവൃത്തികളാണ് ചെയ്യുന്നത്.

പ്രവൃത്തിയുടെ കാലാവധി 14 മാസമാണ്. ആറ് കലുങ്കുകളും 424 മീറ്റര്‍ കാനയും 100 മീറ്റര്‍ നീളത്തില്‍ പാര്‍ശ്വഭിത്തിയും ട്രാഫിക് സേഫ്റ്റി പ്രവൃത്തികളും  ഉള്‍പ്പെടുത്തിയാണ് നവീകരണം നടക്കുന്നത്.

ലക്കിടി പേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിലീപ് നാരായണന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. വിജയകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പുഷ്പവല്ലി,   വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ്. സജിത, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സോജന്‍ ജോണ്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ കെ.സുനിത, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സി. ശങ്കരന്‍,  പഞ്ചായത്തംഗങ്ങള്‍ , ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ പരിപാടിയില്‍ പങ്കെടുത്തു.