കൊച്ചി: പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് 2019 -20 വാർഷിക പദ്ധതിയായ മത്സ്യത്തൊഴിലാളികൾക്ക് വള്ളം വല പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എസ് ജോർജ് ഉദ്ഘാടനം ചെയ്തു. ജേക്കബ് ചിറമേൽ, ജൂഡ് തദേവൂസ് തറേപ്പറമ്പിൽ, ലെനിൻ കുമരോത്ത് എന്നിവർക്ക് വള്ളം നൽകിയായിരുന്നു ഉദ്ഘാടനം.

ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജീവ് ആന്റണി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉഷ പ്രദീപ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നെൽസൺ കോച്ചേരി, സൗമ്യ സുബിൻ, ലീല പത്മദാസ്, കുമ്പളങ്ങി പഞ്ചായത്ത് അംഗം ജോബി പനക്കൽ, ഫിഷറീസ് ഇൻസ്പെക്ടർ ജിബിന എന്നിവർ ചടങ്ങിൽ പങ്കെടുത്തു.