കാക്കനാട്: കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന്റെ സ്പെഷ്യൽ ഓഫീസറായി ജില്ലാ കളക്ടർ എസ്. സുഹാസ് ചുമതലയേറ്റു. 2020 ഡിസംബറിൽ കാൻസർ സെന്ററിന്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിക്കുന്നതിനായാണ് കളക്ടറെ സ്പെഷ്യൽ ഓഫീസറായി സർക്കാർ നിയോഗിച്ചിരിക്കുന്നത്.

നവംബർ 6ന` കാൻസർ സെന്ററിലെത്തിയ അദ്ദേഹം ചുമതലയേറ്റെടുത്തു. കെട്ടിട നിർമ്മാണ പുരോഗതി അവലോകനം ചെയ്തു. നിർമ്മാണ പുരോഗതി ഓരോ ദിവസവും വിലയിരുത്തി മുന്നോട്ട് പോകുമെന്ന് കളക്ടർ പറഞ്ഞു. നിർമ്മാണം വേഗത്തിലാക്കാൻ നടപടി സ്വീകരിക്കും. മെഡിക്കൽ സൂപ്രണ്ട് ഡോ.ബാലഗോപാൽ , ആർ എം ഒ മാരായ ഡോ. പോൾ, ഡോ. പോൾ ജോർജ്, സി സി ആർ സി ജീവനക്കാർ എന്നിവർ അവലോകന യോഗത്തിൽ പങ്കെടുത്തു.