കാക്കനാട്: ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി റവന്യൂ ജീവനക്കാർക്ക് പരിശീലനം നൽകി. ഒരു ദുരന്തമുണ്ടായാൽ അതിനോട് അനുയോജ്യമായ രീതിയിൽ ദുരന്തം നിവാരണം ചെയ്യുന്നതിനും പ്രാഥമിക ശ്രുശ്രൂഷ നടപടികൾ എന്തെല്ലാം സ്വീകരിക്കണമെന്നുമുളള പരിശീലനമാണ് ഉദ്യോഗസ്ഥർക്ക് നൽകിയത്.

ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സി പി ആർ , ഹാൻഡ് ഓൺ ട്രൈയ്നിങ് തുടങ്ങിയ പ്രാഥമിക ശ്രുശ്രൂഷ നടപടികളിലാണ് പരിശീലനം നൽകിയത്. എൻ ഡി ആർ എഫ് ഉദ്യോഗസ്ഥനായ രാജു തോമസ് പരിശീലന ക്ലാസ് നയിച്ചു. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ വച്ച് നടന്ന പരിപാടിയിൽ ദുരന്തനിവാരണം ഡെപ്യൂട്ടി കലക്ടർ സന്ധ്യാ ദേവി, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ജീവനക്കാർ, മറ്റ് വില്ലേജ്, താലൂക്ക് തല ഉദ്യോഗസ്ഥരും പരിശീലന പരിപാടിയിൽ പങ്കെടുത്തു.