എക്‌സൈസ് വകുപ്പ് നവീകരിക്കുന്നതിന്റെയും എന്‍ഫോഴ്‌സ്‌മെന്റ് ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായി ഹൈവേ പെട്രോളിംഗ്, സ്‌ട്രൈക്ക് ഫോഴ്‌സ് എന്നിവയ്ക്കായി വാങ്ങിയ വാഹനങ്ങള്‍ എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.

എക്‌സൈസ് കമ്മീഷണര്‍ എസ്.ആനന്ദകൃഷ്ണന്റെ അധ്യക്ഷതയില്‍ തൈക്കാട് പോലീസ് ട്രെയിനിംഗ് കോളജ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ചടങ്ങില്‍ 14 ടാറ്റാ ഹെക്‌സാ വാഹനങ്ങളും 65 മഹീന്ദ്രാ ടിയുവി വാഹനങ്ങളുമാണ് എക്‌സൈസ് സേനയ്ക്ക് സ്വന്തമായത്. ചടങ്ങില്‍ എക്‌സൈസ് അഡീഷണല്‍ കമ്മീഷണര്‍ (ഭരണം) ഡി.രാജീവ്, എക്‌സൈസ് അഡീഷണല്‍ കമ്മീഷണര്‍ (എന്‍ഫോഴ്‌സ്‌മെന്റ് ) സാം ക്രിസ്റ്റി ഡാനിയേല്‍, ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ മുഹമ്മദ് സിയാദ് എന്നിവര്‍ പങ്കെടുത്തു.