കാക്കനാട്: ജില്ലാ തല ഭരണ ഭാഷ വാരാചാരണം സമാപിച്ചു. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കളക്ടർ എസ്. സുഹാസ് ഉദ്ഘാടനം ചെയ്തു. എ.ഡി.എം. കെ.ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ചു. ഭാരത് മാതാ കോളജിലെ മലയാള വിഭാഗം മേധാവി ഡോ: തോമസ് പനക്കളം മുഖ്യ പ്രഭാഷണം നടത്തി. ഡപ്യൂട്ടി കളക്ടർ ആർ.രേണു, ജില്ലാ ഇൻഫർമേഷൻ ഓഫീസർ നിജാസ് ജ്യൂവൽ എന്നിവർ പ്രസംഗിച്ചു. വാരാചരണത്തിന്റെ ഭാഗമായി ജില്ലയിലെ സർക്കാർ ജീവനക്കാർക്കായി നടത്തിയ പ്രശ്നോത്തരി, കഥാരചന, കവിതാ രചന, കവിതാലാപന മത്സരങ്ങളിൽ വിജയികളായവർക്ക് ജില്ലാ കളക്ടർ ഉപഹാരം നൽകി. ഒരാഴ്ച നീണ്ടു നിന്ന പരിപാടികളുടെ ഭാഗമായി വ്യത്യസ്തമായ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചത്. പങ്കാളിത്തം കൊണ്ടും നിലവാരം കൊണ്ടും മികവ് തെളിയിച്ചാണ് വാരാചരണത്തിന് തിരശ്ശീല വീണത്.