സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന കെ.ജി.റ്റി.ഇ പ്രിന്റിംഗ് ടെക്‌നോളജി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത യോഗ്യരായ പരീക്ഷാർഥികൾക്കുളള തിയറി പരീക്ഷ നവംബർ 18, 19, 20 തീയതികളിൽ സെൻട്രൽ പോളിടെക്‌നിക് കോളേജ് വട്ടിയൂർക്കാവ്, വനിത പോളിടെക്‌നിക്ക് കോളേജ് കളമശ്ശേരി, വനിത പോളിടെക്‌നിക്ക് കോളേജ് കോഴിക്കോട് എന്നിവിടങ്ങളിൽ നടത്തും. പരീക്ഷയുടെ ടൈംടേബിൾ, യോഗ്യരായ പരീക്ഷാർഥികളുടെയും സർവീസിലുളളവരുടെയും പട്ടിക എന്നിവ www.tekerala.org ൽ ലഭ്യമാണ്. ഹാൾ ടിക്കറ്റ് പരീക്ഷാ കേന്ദ്രത്തിൽ നിന്നും ലഭിക്കും.