കൊച്ചി: പറവൂർ ബ്ലോക്ക് പഞ്ചായത്തിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട 50 വനിതകൾക്ക് 65 ദിവസത്തെ പരിശീലനം നൽകി. പട്ടികജാതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ടെക്സ്റ്റയിൽ ഓർണമെന്റേഷൻ ആന്റ് ടെക്സ്റ്റയിൽ ഡിസൈൻ കോഴ്സിലാണ് പരിശീലനം നൽകിയത്. പരിശീലനം വിജയകരമായി പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പിള്ളി നിർവ്വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഗീത സന്തോഷ്, രശ്മി ആസാദ്, പരിശീലന സ്ഥാപനമായ ഐ.ഐ.ടി.ഡി മാനേജർ ശാന്ത എം, ബ്ലോക്ക് പഞ്ചായത്ത് ജനറൽ എക്സ്റ്റൻഷൻ ഓഫീസർ കെ.ബി ശ്രീകുമാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

ക്യാപ്ഷൻ: പട്ടികജാതി വിഭാഗത്തിൽപ്പെട്ട 50 വനിതകൾക്ക് നടത്തിയ പരിശീലനം വിജയകരമായി പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പിള്ളി നിർവ്വഹിക്കുന്നു