പുരാവസ്തു-പുരാരേഖ വകുപ്പിന്റെ ചരിത്രരേഖകള്‍ അടുത്തറിയാനെത്തുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നതായി തുറമുഖ-പുരാവസ്തു-പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി.  പുരാരേഖകള്‍ സമൂഹത്തിന്റെ ഓര്‍മയാണ്. വിദ്യാര്‍ഥികള്‍ ചരിത്രാവബോധമുള്ളവരകണമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ഥികളില്‍ ചരിത്ര അവബോധം സൃഷ്ടിക്കുന്നതിനായി പുരാരേഖാ വകുപ്പ് സംഘടിപ്പിച്ച കേരള ചരിത്ര ക്വിസിന്റെ തിരുവനന്തപുരം മേഖലാതല  സമ്മാനദാനം വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വി.കെ പ്രശാന്ത് എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പുരാരേഖാ വകുപ്പ് ഡയറക്ടര്‍ ജെ. രജികുമാര്‍, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍, മ്യൂസിയം-മൃഗശാല വകുപ്പ് ഡയറക്ടര്‍ എസ്. അബു, സാംസ്‌കാരിക കാര്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി കെ. ഗീത എന്നിവര്‍ പങ്കെടുത്തു. വിവിധ സ്‌കൂളുകളില്‍ നിന്നായി 12 ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു.