പത്തനംതിട്ട: സമൂഹത്തില്‍ ഒറ്റപ്പെട്ട് താമസിക്കുന്നവര്‍ക്ക് സംരക്ഷണവും മാനസികപിന്തുണയും നല്‍കേണ്ടത് സമൂഹത്തിന്റെയും സര്‍ക്കാരിന്റെയും കൂട്ടുത്തരവാദിത്തമാണെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. ഏഴംകുളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ന്റെ നേതൃത്തില്‍ പതിനഞ്ചാം വാര്‍ഡിലെ നന്മ കുടുംബശ്രീയില്‍ കൂടിയ സ്‌നേഹിത കോളിംഗ് ബെല്‍ വാരാചണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തില്‍ നിരാശ്രയരും നിരാലംബരും ആയ ആളുകളെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെ കുടുംബശ്രീ മിഷന്‍ നടപ്പാക്കുന്ന പദ്ധതിയാണ് സ്‌നേഹിത കോളിംഗ് ബെല്‍. കോളിംഗ്‌ബെല്‍ വാരാചരണ പ്രതിജ്ഞ എംഎല്‍എ ചൊല്ലിക്കൊടുത്തു.
പഞ്ചായത്ത് പ്രസിഡന്റ് ബി. ലത അധ്യക്ഷത വഹിച്ച യോഗത്തില്‍ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഇ. മോഹനന്‍ നായര്‍, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ മഞ്ജു ബിജു, വാര്‍ഡ് മെമ്പര്‍മാരായ ഓലിക്കുളങ്ങര സുരേന്ദ്രന്‍, സരസ്വതി ഗോപി, ലേഖകുമാരി, എസ്.ഷീജ, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ലളിതമ്മാള്‍, കുടുംബശ്രീ ജില്ലാ മിഷന്‍ പ്രോഗ്രാം മാനേജര്‍ എലിസബത്ത് ജി. കൊച്ചില്‍, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ ധന്യരാജ്, രാഷ്ട്രീയ -സാംസ്‌കാരിക പ്രവര്‍ത്തകര്‍ സിഡിഎസ്-എഡിഎസ്, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
സ്‌നേഹിത കാളിംഗ് ബെല്‍ അംഗങ്ങളായ സാറാമ്മ ഫിലിപ്പോസ്, ദേവകി എന്നിവരുടെ ഭവനങ്ങള്‍ എംഎല്‍എ സന്ദര്‍ശിച്ചു.