ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ (കെപ്‌കോ) നടത്തുന്ന ആറ് മാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് ഇൻ പൗൾട്രി ഫാമിംഗ് (സി.പി.എഫ്) കോഴ്‌സിൽ അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ് വിജയിച്ചിരിക്കണം.

ഇതര തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും മറ്റു കോഴ്‌സുകൾ പഠിക്കുന്നവർക്കും കോഴ്‌സിന് ചേരാം. ആകെ ഫീസ് 3800 രൂപ. പഞ്ചായത്ത് പ്രദേശത്ത് താമസിക്കുന്ന വിദ്യാർഥികൾക്ക് 50 ശതമാനം ഫീസിളവ് ലഭിക്കും. പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് മുഴുവൻ ഫീസിളവ് ലഭിക്കും.  https://onlineadmission.ignou.ac.in/admission/ വഴി ഓൺലൈനായി അപേക്ഷിക്കാം. ഫോൺ: 9400608493, 9446479989, 9495000931.