12 കോടി രൂപ ഒന്നാം സമ്മാനം

12 കോടി രൂപ ഒന്നാം സമ്മാനവുമായി ക്രിസ്മസ് – ന്യൂ ഇയർ ബമ്പർ ഭാഗ്യക്കുറി ഇന്ന് (നവംബർ 30) വിൽപ്പന ആരംഭിക്കും. ബമ്പർ ഭാഗ്യക്കുറി ടിക്കറ്റ് ഉച്ചയ്ക്ക് മൂന്ന് മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിൽ ധനം-കയർ വകുപ്പ് മന്ത്രി ഡോ. റ്റി.എം. തോമസ് ഐസക് പ്രകാശനം ചെയ്യും. ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.ആർ. ജയപ്രകാശ് ടിക്കറ്റ് ഏറ്റുവാങ്ങും. ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ അമിത് മീണ, ജോയിന്റ് ഡയറക്ടർ എം.ആർ. സുധ എന്നിവർ ആദ്യ വിൽപ്പന നിർവഹിക്കും.

ക്രിസ്മസ്-ന്യൂ ഇയർ ബമ്പർ ഭാഗ്യക്കുറിയുടെ ഏറ്റവും ഉയർന്ന സമ്മാനത്തുകയാണ് ഇത്തവണ നൽകുന്നത്. 300 രൂപയാണ് ടിക്കറ്റ് വില. രണ്ടാം സമ്മാനമായി പത്ത് പേർക്ക് 50 ലക്ഷം രൂപ വീതവും മൂന്നാം സമ്മാനമായി പത്ത് പേർക്ക് പത്ത് ലക്ഷം രൂപ വീതവും ലഭിക്കും. കോടിക്കണക്കിന് രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളും ലഭിക്കും.