കാഞ്ഞങ്ങാട് അലാമിപ്പള്ളി പുതിയ ബസ്റ്റാന്റിലെ എക്‌സിബിഷന്‍ ഹാളില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍ ഒരുക്കിയ എക്‌സിബിഷന്‍ സെന്റര്‍ എം. രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സര്‍ക്കാറിന്റെ വികസന പദ്ധതികളുടെ ചിത്രപ്രദര്‍ശനവും കലോത്സവത്തിന്റെ തത്സമയ പ്രക്ഷേപണവും എക്‌സിബിഷന്‍ സെന്ററില്‍ ഒരുക്കിയിട്ടുണ്ട്. സമകാലിക ജനപഥം, കേരള കാളിങ് തുടങ്ങിയ സര്‍ക്കാര്‍ പസിദ്ധീകരണങ്ങള്‍ക്ക് വരിക്കാരാവാനുള്ള സൗകര്യവും സെന്ററില്‍ ഒരുക്കിയിട്ടുണ്ട്.
പി.ആര്‍.ഡി ഡോക്യുമെന്ററി പ്രദര്‍ശനം ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത് ബാബു ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി രമേശന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ടി. ടി സുരേന്ദ്രന്‍, എക്‌സിബിഷന്‍ കമ്മിറ്റി കണ്‍വീനര്‍ റഹീം, എന്നിവര്‍ പങ്കെടുത്തു.