സായുധസേനയിലും അര്‍ദ്ധസൈനിക പോലീസ് വിഭാഗങ്ങളിലും ചേരാന്‍ ആഗ്രഹിക്കുന്ന 17നും 26നും ഇടയില്‍ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട എസ്.എസ്.എല്‍.സിയോ ഉയര്‍ന്ന യോഗ്യതകളോ ഉള്ള യുവതീ യുവാക്കള്‍ക്ക് പട്ടികജാതി വകസന വകുപ്പ് സൗജന്യ പരിശീലനം നല്‍കുന്നു. സര്‍ക്കാര്‍ അക്രഡിറ്റഡ് സ്ഥാപനമായ കോഴിക്കോട് പ്രീ -റിക്രൂട്ട്‌മെന്റ് ട്രെയിനിംഗ് സെന്ററില്‍ രണ്ട് മാസം താമസിച്ചുകൊണ്ടുള്ളതാണ് പരിശീലനം. പരിശീലന കാലയളവില്‍ ഭക്ഷണം, താമസം എന്നിവ സൗജന്യമാണ്. പരിശീലനം വിജയകരമായി പൂര്‍ത്തീകരിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് യാത്രചിലവിലേക്കായി 1000 രൂപ നല്‍കും. സൈനിക ജോലികള്‍ക്കാവശ്യമായ ശാരീരിക യോഗ്യത നിര്‍ബന്ധം. താല്‍പര്യമുള്ളവര്‍ ജനുവരി 25ന് രാവിലെ 11ന് വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും മൂന്നു ഫോട്ടോയും സഹിതം മൂലമറ്റത്തുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ എത്തിച്ചേരണം. ഫോണ്‍ 9447469280, 9447546617.
