സംസ്ഥാനത്തെ ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പില്‍ 2013 ഏപ്രില്‍ ഒന്നിനു മുമ്പ് നിയമിക്കപ്പെടുകയും തുടര്‍ന്ന് 2013 ഏപ്രില്‍ ഒന്നിനു ശേഷം മറ്റൊരു വകുപ്പിലോ മറ്റൊരു തസ്തികയിലോ നിയമനം ലഭിച്ച് സ്റ്റാറ്റിയൂട്ടറി പെന്‍ഷനില്‍ തുടരാനുള്ള മൊബിലിറ്റി ആനുകൂല്യത്തിന് അര്‍ഹതയുള്ളവര്‍ ഓപ്ഷന്‍ ഫോം സമര്‍പ്പിക്കുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ നിയമനാധികാരിക്ക് നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍ ഉത്തരവായി.
ഓഫീസുകളിലെ ജീവനക്കാര്യം കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ ഈ വിഷയത്തില്‍ സൂക്ഷ്മത പുലര്‍ത്തണമെന്നും ഓഫീസ് തലവനോ അദ്ദേഹം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനോ സേവന പുസ്തകത്തിന്റെ വാര്‍ഷിക പരിശോധന നടത്തുമ്പോള്‍ ഇത്തരത്തില്‍ നിയമിക്കപ്പെട്ട ജീവനക്കാരുടെ സേവന പുസ്തകത്തില്‍ ഓപ്ഷന്‍ ഫോം പതിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും സംസ്ഥാനത്തെ മുഴുവന്‍ നിയമനാധികാരികള്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കി.