പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കു വേണ്ടി മാറ്റ്‌ലാബ് പരിശീലനത്തിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. സി-ഡിറ്റിന്റെ തിരുവനന്തപുരത്തുള്ള സൈബര്‍ശ്രീ സെന്ററില്‍ നടക്കുന്ന നാല് മാസ പരിശീലനത്തിന് ഇലക്‌ട്രോണിക്‌സ്, ഇലക്ട്രിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ്, ഐ.ടി., അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് എന്നിവയില്‍ എഞ്ചിനീയറിംഗ് ബിരുദം/ എം.സി.എ/എം.എസ്.സി. (കംപ്യൂട്ടര്‍ സയന്‍സ്) പാസായവര്‍ കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍ ആ.ടര.(ഇീാുൗലേൃ ടരശലിരല / ഋഹലരൃേീിശര)െ പാസായവര്‍ എന്നിവര്‍ക്ക് പങ്കെടുക്കാം. പ്രായം 20 നും 26 നും മദ്ധ്യേ.
പരിശീലനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 2018 ജനുവരി 30 ന് രാവിലെ 10 ന് നടക്കുന്ന അഭിമുഖത്തില്‍ വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സൈബര്‍ശ്രീ സെന്ററില്‍ ഹാജരാകേണ്ടതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ഈ മാസം 27 ന് മുന്‍പായി ഓഫീസില്‍ ലഭിക്കണം.