ശബരിമല: ശബരിമല ധർമശാസ്താ ക്ഷേത്രത്തിലെ മണ്ഡലപൂജ-മകര വിളക്ക് മഹോത്സവ തീർഥാടന കാലം വിജയകരമാക്കുന്നതിന് അകമഴിഞ്ഞ സഹായം നൽകിയ വിവിധ സർക്കാർ വകുപ്പുകൾക്കും ജില്ലാ ഭരണകൂടത്തിനും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ, ബോർഡ് അംഗങ്ങളായ കെ. രാഘവൻ, കെ.പി ശങ്കരദാസ് എന്നിവർ നന്ദി അറിയിച്ചു. കൂടാതെ കേരള പൊലീസ്, ആർ.എ.എഫ്, എൻ.ഡി.ആർ.എഫ് എന്നീ കേന്ദ്ര പൊലീസ് സേനകളുടെ അംഗങ്ങൾ, ശബരിമല സാനിറ്റേഷൻ സൊസൈറ്റി, അഖില ഭാരത അയ്യപ്പ സേവാ സംഘം, മാധ്യമ പ്രവർത്തകർ തുടങ്ങിയവർക്കും നന്ദി അറിയിച്ചു.