കൊച്ചി: സംസ്ഥാന പുരാരേഖാ വകുപ്പ് രേഖകളുടെ ഭരണനിർവ്വഹണവും ശാസ്ത്രീയ സംരക്ഷണവും എന്ന വിഷയത്തിൽ നടത്തുന്ന പരിശീലന പരിപാടി പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. അമൂല്യമായ ചരിത്രാവബോധവത്തിന്റെ ഭാഗമാണ് പരിശീലന പരിപാടി. രാജ്യത്തിന്റെ ചരിത്ര രേഖകൾ സംരക്ഷിക്കപ്പെടുന്നതിന് അമൂല്യമായ സംഭാവനകൾ നൽകാൻ ഓരോരുത്തർക്കും സാധിക്കണമെന്ന് മന്ത്രി പറഞ്ഞു.
വിവിധ സർക്കാർ ജീവനക്കാർക്കായി എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ മൂന്ന് ദിവസമായി നടക്കുന്ന പരിശീലനം 12 ന് സമാപിക്കും. കൗൺസിലർ ഗ്രേസി ബാബു ജേക്കബ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മഹാരാജാസ് കോളേജ് ചരിത്ര വിഭാഗം മേധാവി പ്രൊഫ. അബ്ദുൾ ലത്തീഫ് , പുരാരേഖ വകുപ്പ് ഡയറക്ടർ ജെ. രജികുമാർ, അസിസ്റ്റന്റ് ഡയറക്ടർ പി. ബിജു തുടങ്ങിയവർ പങ്കെടുത്തു.