കാക്കനാട്: ഉത്തരാഖണ്ഡ് വനിതാ ശിശു വികസന വകുപ്പ് പ്രതിനിധികൾ ജില്ലയിൽ സന്ദർശനം നടത്തി.
ഡെപ്യൂട്ടി ഡയറക്ടർ സുജാതയുടെ നേതൃത്വത്തിൽ എറണാകുളം ജില്ലയിലെ വനിതാ ശിശു വികസന വകുപ്പിന്റെ സ്ഥാപനങ്ങൾ സംഘം സന്ദർശിച്ചു.
മുളന്തുരുത്തി അഡീഷണൽ , വാഴക്കുളം അഡീഷണൽ ഐസിഡിഎസ് പ്രോജക്ടുകളിലെ അങ്കണവാടികളിൽ നടന്ന കുഞ്ഞൂണ് , സീമന്ത സംഗമം , വാഴക്കുളം അഡീഷണൽ പ്രോജെക്ടിലെ ഇസിസിഇ പരിശീലനം എന്നിവ നിരീക്ഷിച്ചു. വാഴക്കുളം , കൊച്ചി അർബൻ ഐസിഡിഎസ് പ്രോജക്ടുകൾ , ഇടത്തല ന്യൂട്രിമിക്‌സ് യൂണിറ്റ് , വെല്ലിങ്ടൻ ഐലൻഡിലെ മൊബൈൽ ക്രഷ് എന്നിവയും സംഘം സന്ദർശിച്ചു.
ദേശീയ പോഷണ ദൗത്യം മാർഗനിർദേശപ്രകാരം നടത്തുന്ന സാമൂഹ്യാധിഷ്ഠിത പരിപാടികൾ , പ്രധാന മന്ത്രി മാതൃ വന്ദന യോജന പദ്ധതി നിർവഹണം , അങ്കണവാടികളുടെ പ്രവർത്തനം , ഭൗതിക സാഹചര്യങ്ങൾ എന്നിവ പഠന വിധേയമാക്കുകയായിരുന്നു സന്ദർശനത്തിന്റെ ഉദ്ദേശ്യം.
ഉത്തരാഖണ്ഡ് ശിശു വികസന പദ്ധതി ഓഫീസർമാരായ അജയ് പുനീത , നീതു ഫുലാര , ഹിമാൻശു ബഡോള , ആശാ ധ്യാനി എന്നിവരും ഐസിഡിഎസ് ജില്ലാ പ്രോഗ്രാം ഓഫീസർ ജെ. മായാലക്ഷ്മിയും സന്ദർശന പരിപാടികളിൽ പങ്കെടുത്തു.