പാലക്കാട്: ഭിന്നശേഷി സൗഹൃദ കേരളം അനുയാത്ര ക്യാമ്പയിന്റെ ഭാഗമായി ജില്ലാ സാമൂഹിക നീതി വകുപ്പിന്റെയും, കേരള സാമൂഹിക സുരക്ഷാ മിഷന്റെയും  സംയുക്താഭിമുഖ്യത്തില്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും സഹകരണത്തോടെ ജില്ലയിലെ  വിദ്യാലയങ്ങളില്‍ ഭിന്നശേഷി ശാക്തീകരണ പ്രതിജ്ഞ സംഘടിപ്പിച്ചു .

പാലക്കാട് പി.എം.ജി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച ജില്ലാതല പരിപാടി ജില്ലാ സാമൂഹിക നീതി ഓഫീസര്‍ എം. സന്തോഷ് ബാബു ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലീല അധ്യക്ഷയായി .കേരള സാമൂഹിക സുരക്ഷാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ മൂസ പതിയില്‍  ഭിന്നശേഷി സൗഹൃദ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു. ഭിന്നശേഷി മേഖലയില്‍ മികച്ച അധ്യാപക പ്രവര്‍ത്തനം നടത്തിയ ചന്ദ്രമോഹന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭിന്നശേഷി ശാക്തീകരണ സന്ദേശം നല്‍കി.