കാസർഗോഡ്: നാളിതുവരെ കാണാത്ത പുതുമയേറിയതും വ്യത്യസ്തവുമായ സംസ്ഥാന ബീച്ച് ഗെയിംസിന്റെ ജില്ലാതല പരിപാടികള്‍ റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. പള്ളിക്കരയിലെ ഇനി പൂഴിമണ്ണില്‍ ആവേശത്തിന്റെ നാളുകള്‍. അഞ്ച് മേഖലകളിലായി നടത്തിയ പ്രാഥമിക മത്സരങ്ങളിലെ ജന പങ്കാളിത്തവും മത്സര വീര്യവും അതിലും ഒരുപടി മുകളിലായി പള്ളിക്കരയിലെ സന്ധ്യകള്‍ ഇനി ജന സാഗരമാകും.

തീരപ്രദേശങ്ങളിലെ കായിക വികസനത്തിനും പ്രചാരണത്തിനുമായി സംഘടിപ്പിക്കുന്ന ബീച്ച് ഗെയിംസ് കായിക സംസ്‌കാരവും വിനോദസഞ്ചാര മേഖലയിലെ പുതിയ സാധ്യതകളും ഉപയോഗപ്പെടുത്തി കേരളത്തിന്റെ കടലോര മേഖലയിലെ കായിക വികസനത്തിന് ഉണര്‍വ് നല്‍കുന്നതാകുംകായിക, വിനോദ സഞ്ചാര മേഖലകളുടെ വളര്‍ച്ച മുന്‍ നിര്‍ത്തി യുവജന കായിക മന്ത്രാലയവും സംസ്ഥാന കായിക വകുപ്പും ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലുകളും സംയുക്തമായി വിവിധ ജില്ലകളില്‍ ബീച്ച് ഗെയിംസ് നടത്തിവരികയാണ്. സായാഹ്നങ്ങളെ ആര്‍പ്പുവിളികളുടേയും, ആവേശത്തിന്റെയും പരകോടിയിലേക്ക് എത്തിക്കുമ്പോള്‍ കാസര്‍കോടിന് ഇത് പുതു ചരിത്രമാകും.

സ്പോര്‍ടസ് കൗണ്‍സില്‍ പ്രസിഡന്റ് പി. ഹബീബ് റഹ്മാന്‍ പതാക ഉയര്‍ത്തി. വെള്ളിക്കോത്ത് വിഷ്ണുഭട്ട് കാസർകോടിന്റെ സാംസ്ക്കാരിക പൈതൃക രൂപം കോർത്തിണക്കിയ സ്വാഗത ഗാനം ആലപിച്ചു. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ബീച്ച് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. കെ.കുഞ്ഞിരാമന്‍ എം.എല്‍.എ  അധ്യക്ഷനായി. എം.പി രാജ്മോഹന്‍ ഉണ്ണിത്താന്‍ മുഖ്യാതിഥിയായി.

ജില്ലാകളക്ടര്‍ റിപ്പോര്‍ട്ടിങ് നടത്തി. എം.എല്‍.എ മാരായ എം.സി ഖമറുദ്ദീന്‍, എന്‍.എ നെല്ലിക്കുന്ന്,എ. രാജഗോപാലന്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍,  കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ഗൗരി,  ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം മുഹമ്മദാലി, പള്ളിക്കര ഗാമപഞ്ചായത്ത് പ്രസിഡന്റ് പി. ഇന്ദിര, ഉദുമ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ. സന്തോഷ് കുമാർ, സംസ്ഥാന യുവജന കമ്മീഷന്‍ അംഗം കെ. മണികണ്ഠന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധിള്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്പോര്‍ടസ് കൗണ്‍സില്‍ പ്രസിഡന്റ് പി. ഹബീബ് റഹ്മാന്‍ സ്വാഗതവും ബീച്ച് ഗേയിംസ് കോ-ഓര്‍ഡിനേറ്റര്‍ പള്ളം നാരായണന്‍ നന്ദിയും പറഞ്ഞു.

തുടർന്ന് കായിക മത്സരങ്ങളുടെ ഉദ്ഘാടനത്തിനായി മന്ത്രി നേതൃത്വം നൽകിയ ജനപ്രതിനിധികളും ജില്ലാ കളക്ടർ നേതൃത്വം നൽകിയ ജീനക്കാരും പങ്കെടുത്ത വടംവലി മത്സരം നടത്തി. മത്സരത്തിൻ റവന്യൂ മന്ത്രി നേതൃത്വം നൽകിയ ടീം വിജയിച്ചു.
ഉദ്ഘാടന പരിപാടികളോടനുബന്ധിച്ച് വിവിധ കലാരൂപങ്ങൾ അരങ്ങേറി.

സമാധാനത്തിന്റെ വലിയ പാഠമാകണം ബീച്ച് ഗെയിംസ്; റവന്യു മന്ത്രി

കാലഘട്ടം ആവശ്യപ്പെടുന്ന സമാധാനത്തിന്റെ സന്ദേശം നൽകാൻ ബീച്ച് ഗെയിംസിന് കഴിയണമെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. കാസർകോട് ജില്ലാ ബീച്ച് ഗെയിംസ് പള്ളിക്കര ബീച്ചിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു’ അദ്ദേഹം. കടലിനോട് മല്ലടിച് ഉപജീവനം നടത്തുന്നവരുടെ സ്നേഹം പല തവണ നാം അനുഭപിച്ച് അറിഞ്ഞതാണ്. അവരുടെ തട്ടകത്തിൽ നടക്കുന്ന മേളയിൽ മാനവീകതയുടെ സന്ദേശം ഉയരണം, മന്ത്രി ഓർമ്മിപ്പിച്ചു.

ബീച്ച് റെയിംസ് എല്ലാ വർഷവും വിരുന്നെത്തുന്ന  മേളയായി മാറേണ്ടതുണ്ട്. വരും വർഷങ്ങളിൽ കൂടുതൽ ദിവസങ്ങളിൽ കൂടുതൽ ഇനങ്ങൾ ഉൾപ്പെടുത്തി ബീച്ച് ഗെയി ‘സ് സംഘടിപ്പിക്കണം മന്ത്രി പറഞ്ഞു..
കായിക മേഖലയിലെ വികസനത്തോടൊപ്പം ടൂറിസത്തേയും മുന്നിൽ കണ്ട് നടത്തുന്ന മേളയിൽ മുഴുവൻ നാട്ടുകാരും പങ്കെടുക്കണമെന്നും, നാടിന്റെ ടൂറിസ്റ്റ് കേന്ദ്രങ്ങളെക്കുറിച്ച ആദ്യം നാട്ടുകാർക്ക് നല്ല ധാരണ ആശ്വമാണെന്നും അദ്ദേഹം പറഞ്ഞു.

ബേക്കലിൽ ആരംഭിച്ച പുഷ്പ ഫല സസ്യമേളയോടൊപ്പം ബീച്ച് ഗെയിംസുo സഞ്ചാരികളെ ആകർഷിക്കും.

ഫുട്ബോൾ, വോളിബോൾ, കബഡി, കമ്പവലി തങ്ങിയ ജനപ്രിയ കളികൾ ബീച്ചിന് പുതിയ മുഖം നൽക്കുമെന്ന് മന്ത്രി പറഞ്ഞു.
ലോകത്തിലേയും, രാജ്യത്തിലേയും മികച്ച വിനോദ സഞ്ചാര കേന്ദ്രമായ ബേക്കൽ, പള്ളിക്കര പ്രദേശങ്ങൾക്ക്  അവ അർഹിക്കുന്ന തലത്തിലേക്ക് വളരാൻ ഈ മേളകൾ മുതൽക്കൂട്ടാകുമെന്ന് മന്ത്രി പറഞ്ഞു.