ഈ വർഷത്തെ ഹരിവരാസനം പുരസ്‌കാരം സംഗീതജ്ഞൻ ഇളയരാജയ്ക്ക്. തൈക്കാട് സർക്കാർ ഗസ്റ്റ്ഹൗസിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. ജനുവരി 15 ന് രാവിലെ ഒൻപതിന് ശബരിമല സന്നിധാനത്ത് നടക്കുന്ന സാംസ്‌കാരിക സദസ്സിൽ പുരസ്‌കാരം സമ്മാനിക്കും.
