റീബിൽഡ് കേരള: ജനാഭിപ്രായം അഭ്യർത്ഥിച്ച് മുഖ്യമന്ത്രി
അതിജീവനക്ഷമതയുളള കേരളത്തെ രൂപപ്പെടുത്തുന്നതിന് പൊതുജന അഭിപ്രായം അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുജനങ്ങൾക്ക് തങ്ങളുടെ സ്വപ്നങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്തുന്നതിനുളള നമ്മൾ നമുക്കായ് പോർട്ടൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായാണ് നമ്മൾ നമുക്കായ് പോർട്ടൽ ആരംഭിച്ചിരിക്കുന്നത്. www.
ഇന്ത്യക്കകത്തും, പുറത്തുമുളള വ്യക്തികൾ, സംഘടനകൾ തുടങ്ങിയവർക്ക് അഭിപ്രായം രേഖപ്പെടുത്താനുളള സംവിധാനം പോർട്ടലിൽ ലഭ്യമാണ്. ഇംഗ്ലീഷിലും മലയാളത്തിലും അഭിപ്രായം രേഖപ്പെടുത്താം. കടലാസിൽ എഴുതി അപ്‌ലോഡ് ചെയ്യാനും സാധിക്കും.
ഭൂവിനിയോഗം, ജലപരിപാലനം, പ്രാദേശിക സമൂഹവും അതിജീവനവും, വനപരിപാലനം, ഗതാഗതം/വാർത്താവിനിമയം/സാങ്കേതി
ലോകത്തെവിടെയിരുന്നും വിവിധ മേഖലകളിലെ വിദഗ്ദ്ധർക്ക് ഓൺലൈനായി വെബിനാറിൽ പങ്കെടുക്കുന്നതിനും സൈറ്റിൽ സൗകര്യമൊരുക്കും. 2020 ഫെബ്രുവരി മാസത്തിൽ നടക്കുന്ന ഗ്രാമസഭകളിൽ നമ്മൾ നമുക്കായ് വിഷയങ്ങളിൽ ചർച്ച നടത്തും. ഗ്രാമസഭകളിൽ ഉരിത്തിരിയുന്ന ശുപാർശകൾ സർക്കാരിന് സമർപ്പിക്കും. തുടർന്ന് പ്രത്യേക നിയമസഭാ സമ്മേളനം നടത്തി നവകേരളത്തെ പടുത്തുയർത്താൻ പുതിയ നയം രൂപീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.